സി.പി.എം മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കീറ രാമന്‍(87)നിര്യാതനായി.
തളിപ്പറമ്പ്: സിപിഎം മുന്‍ തളിപ്പറമ്പ് ഏരിയ സെക്രട്ടറി തൃച്ചംബരം ഓവീസ് ഗാര്‍ഡനില്‍ കീറരാമന്‍(87)നിര്യാതനായി.
സിഎംപി സംസ്ഥാന കമ്മിറ്റി അംഗം, കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കര്‍ഷക സംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.
1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പമായി.
എകെജിക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
പിന്നീട് എം.വി.രാഘവനെതിരെ പാര്‍ട്ടി നടപടി എടുത്തതിനെതിരെ പ്രതിഷേധിച്ചതിന് ഏരിയ കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തപ്പെട്ടതോടെ എം.വി.രാഘവനൊപ്പം സിഎംപിയില്‍ സജീവമായി.
1996-ല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഭാര്യ: പരേതയായ ടി.രതീദേവി (കല്യാശേരി സഹകരണ ബാങ്ക് റിട്ട മാനേജര്‍).
മക്കള്‍: രാജേഷ് (എന്‍ജിനീയര്‍, ചെന്നൈ), രതീഷ്.
മരുമക്കള്‍: ലിജിത, വിജിത.
മൃതദേഹം ഇന്ന് 9.30ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിലും 10.30ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്‌കാരം ഉച്ചക്ക് 12-ന് ഏഴാംമൈല്‍ ശ്മശാനത്തില്‍.
കെ.കെ..എന്‍.പരിയാരത്തിന്റെ പിന്‍ഗാമിയായി സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറിയായ കീറരാമന്‍ മുന്‍കൈയെടുത്താണ് ഇന്നത്തെ സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലം പാര്‍ട്ടിക്ക് വേണ്ടി വാങ്ങിയത്.
അഞ്ചാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കീറ രാമന്‍ വായനയിലൂടെ അറിവ് ആര്‍ജിച്ച വ്യക്തിത്വമായിരുന്നു. വലിയ ഗ്രന്ഥശേഖരവും സ്വന്തമായുണ്ട്.