എന്‍.സി. മമ്മൂട്ടി പുരസ്‌കാരം രവീന്ദ്രന്‍ രാവണീശ്വരത്തിന്

10,001രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം ഏപ്രില്‍ 30ന് തളിപ്പറമ്പില്‍ പി.പി. സുനീര്‍ എം.പി സമ്മാനിക്കും.
എന്‍.സി. മമ്മൂട്ടി സ്മാരക സമിതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ഇപ്റ്റ വര്‍ക്കിങ് പ്രസിഡൻ്റ് ടി.വി. ബാലന്‍, കവി എം.എം. സചീന്ദ്രന്‍, ഡോ. ഒ.കെ.മുരളീകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
ടി.വി. ബാലന്‍, എ.പി. കുഞ്ഞാമു, വിജയന്‍ നണിയൂര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
