തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍-അഡ്വ.വി.എ.സതീഷ് പ്രസിഡന്റ്, അഡ്വ.വിനോദ് രാഘവന്‍ സെക്രട്ടെറി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രോഗ്രസീവ് ലോയേഴ്‌സ് അലയന്‍സ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം.

രണ്ട് സീറ്റുകളില്‍ സി.പി.എം അനുകൂല ലോയേഴ്‌സ് യൂണിയനാണ് വിജയം.

മുസ്ലിം ലീഗ്, ബി.ജെ.പി അഭിഭാഷക സംഘടനകള്‍ ഉള്‍പ്പെട്ട മുന്നണിയുടെ പ്രസിഡന്റായി അഡ്വ.വി.എ.സതീഷും സെക്രട്ടെറിയായി അഡ്വ.എം.വിനോദ് രാഘവനും തെരഞ്ഞെടുക്കപ്പെട്ടു.

അഡ്വ.വി.വി.ശിവപ്രകാശാണ് ട്രഷറര്‍.

മറ്റ് ഭാരവാഹികള്‍- അഡ്വ.കെ.ഒ.പ്രസൂണ്‍ നമ്പ്യാര്‍-വൈസ് പ്രസിഡന്റ്, അഡ്വ.സി.സജി-ജോ.സെക്രട്ടെറി.

എക്‌സിക്യുട്ടീവ് അംഗങ്ങള്‍-അനുപ്രിയ കൃഷ്ണ, ഐസക് റോബിന്‍, യു.മനോജ്, പി.എം.നന്ദകുമാര്‍, സച്ചിന്‍ വിന്‍സെന്റ്, ടിന്റുതോമസ്. 

സി.പി.എം അനുകൂല ലോയേഴ്‌സ് യൂണിയനില്‍ പെട്ടവരാണ് ജോ.സെക്രട്ടെറി അഡ്വ.സി.സജിയും എക്‌സിക്യുട്ടീവ് അംഗം അനുപ്രിയ കൃഷ്ണയും.

കഴിഞ്ഞ തവണയും പ്രോഗ്രസീവ് ലോയേഴ്‌സ് അലയന്‍സിന് തന്നെയായിരുന്നു വിജയം.

ഇന്നലെ രാവിലെ 11 ന് കോടതി കെട്ടിടത്തിലെ ബാര്‍ അസോസിയേഷന്‍ ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്.

തളിപ്പറമ്പ് ബാറില്‍ 308 അഭിഭാഷകരുണ്ടെങ്കിലും 254 പേര്‍ക്കായിരുന്നു വോട്ടവകാശം.

വോട്ട് വിവരം-

അഡ്വ.വി.എ.സതീഷ്-144, അഡ്വ.എംകെ.വേണുഗോപാല്‍-88
അഡ്വ.കെ.ഒ.പ്രസൂണ്‍ നമ്പ്യാര്‍-130, അഡ്വ.സന്തോ് വയലേരി-99
അഡ്വ.വിനോദ് രാഘവന്‍-137, അഡ്വ.പി.ജയദേവന്‍-96.
സി.സജി-116, അഡ്വ.കെ.മൊയ്തീന്‍കുട്ടി-114.
അഡ്വ.വി.വി.ശിവപ്രകാശ്-137, അഡ്വ.ടി.പി.ലക്ഷ്മണന്‍-95.

എക്‌സിക്യുട്ടീവ് അംഗങ്ങള്‍

അഡ്വ.അനുപ്രിയ കൃഷ്ണ-121, അഡ്വ.ഐസക് റോബിന്‍-134, അഡ്വ.യു.മനോജ്-132, അഡ്വ.പി.എം.നന്ദകുമാര്‍-127, അഡ്വ.സച്ചിന് വിന്‍സെന്റ്-148, അഡ്വ.ടിന്റുതോമസ്-129.