ഉത്സവ നിറവില്‍ നരിക്കോട് ജി എം എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം

നരിക്കോട്: നരിക്കോട് ജി എം എല്‍.പി സ്‌കൂള്‍ ശതാബ്ദി ആഘോഷം രണ്ടു ദിവസങ്ങളിലായി നടന്നു.

ആദ്യദിവസം നടന്ന പൂര്‍വ അധ്യാപക-വിദ്യാര്‍ത്ഥി സംഗമം ഏഴോം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍.ഗീത ഉദ്ഘാടനം ചെയ്തു.

പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും കണ്ണൂര്‍ ഗവ. എഞ്ചിനീറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ അനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

പൂര്‍വാധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും പ്രസംഗിച്ചു.

ചടങ്ങില്‍ പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്കുള്ള എന്‍ഡോമെന്റുകള്‍ ഇ.കെ. ലീല, കെ.കെ.ജാനകി ടീച്ചര്‍, യു.പി.വി യശോദ ടീച്ചര്‍ എന്നിവര്‍ വിതരണം ചെയ്തു.

കെ.ഫരീദ സ്വാഗതവും എം. ഷിഫാന നന്ദിയും പറഞ്ഞു. പൂര്‍വ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.

രണ്ടാം ദിവസത്തെ ആഘോഷ പരിപാടികള്‍ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സാഹിത്യകാരനും നിരൂപകരും ആയ കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.

ഏഴോം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ വിശ്വനാഥന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റര്‍ പി.രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ എന്‍.ഗോവിന്ദന്‍, പി.ആലിഹാജി, എം മഹമൂദ് ഹാജി, എം.അബ്ദുള്ള, ടി. ഫല്‍ഗുനന്‍, വി.വി അബ്ദുള്ള ഹാജി, കെ ടി.അലി മാസ്റ്റര്‍, പി.സരിത എന്നിവര്‍ പ്രസംഗിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ കെ രജീഷ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ.റീന നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സ്‌കൂള്‍-അംഗന്‍വാടി കുട്ടികളുടെ കലാപരിപാടികളും തളിപ്പറമ്പ് ഖാഫിലാ സംഘത്തിന്റെ മുട്ടിപ്പാട്ടും അരങ്ങേറി.