കഞ്ചാവും ഹാഷിഷ് ഓയിലും-തൃശൂര്‍ സ്വദേശി ഇരിട്ടിയില്‍ അറസ്റ്റില്‍
ഇരിട്ടി: കഞ്ചാവും ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശിയായ യുവാവിനെ ഇരിട്ടി പോലീസ് കൂട്ടുപുഴയില്‍ അറസ്റ്റ് ചെയ്തു.
തൃശൂര്‍ വെളുത്തൂര്‍ അരിമ്പൂരില്‍ വടക്കന്‍ വീട്ടില്‍ സരിത് സെബാസ്റ്റ്യന്‍(39)നെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമുംചേര്‍ന്ന് പിടികൂടിയത്.
ഇന്നലെ രാത്രി 8.45 ന് കൂട്ടുപുഴ പുതിയ പാലത്തിലൂടെ കര്‍ണ്ണാടക ഭാഗത്തു നിന്ന് നടന്നുവന്ന സരിതിനെ തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് ബാഗില്‍ 1.570 ഗ്രാം കഞ്ചാവും 306 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തിയത്.
എസ്.സി.രി.ഒ ദീപു, സി.പി.ഒ പ്രിയേഷ് എന്നിവരും ലഹരി വിരുദ്ധ സേനാംഗങ്ങളും ഇയാളെ പിടികൂടിയ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.