മെഷീന്‍ ഇറക്കുന്നതിനിടയില്‍ ഖലാസി സംഘാംഗം മരിച്ചു.

പരിയാരം: മെഷീന്‍ ഇറക്കുന്നതിനിടയില്‍ പൊട്ടിവീണ് ഖലാസി സംഘാംഗം മരിച്ചു.

കുപ്പം ഖലാസിയിലെ ജീവനക്കാരന്‍
ഫാത്തിമ മന്‍സിലില്‍ ഫൈസല്‍(36) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ഏഴുംവയലിലെ പ്ലൈവുഡ്   ഫാക്ടറിയിലേക്ക് കൊണ്ടുവന്ന മെഷീന്‍ ഇറക്കുന്നതിനിടയിലാണ് സംഭവം.

പരേതനായ കരീം-ഫാത്തിമ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങല്‍; ശിഹാബ്, മന്‍സൂര്‍, ഷൗക്കത്ത്, റഹീം, മുഹമ്മദാലി.