തളിപ്പറമ്പിനെ ഉല്‍സവ ലഹരിയിലാഴ്ത്തി ജീവകലാകേന്ദ്രത്തിന്റെ സാംസ്‌ക്കാരിര ഘോഷയാത്ര
തളിപ്പറമ്പ്: തളിപ്പറമ്പിനെ ഉല്‍സവ ലഹരിയിലാഴ്ത്തി ജീവകലാകേന്ദ്രത്തിന്റെ സാംസ്‌ക്കാരിര ഘോഷയാത്ര.
ഓണാഘോഷ സമാപസമാപനത്തോടനുബന്ധിച്ചാണ് ഇന്ന് വൈകുന്നേരം തളിപ്പറമ്പ് നഗരത്തില്‍ ജീവകലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സാംസ്‌ക്കാരിക ഘോഷയാത്ര നടന്നത്.
തളിപ്പറമ്പിലെ കലാസാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജീവ കലാകേന്ദ്രം ഈ വര്‍ഷം തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലെയും വിവിധ കലാ സാംസ്‌കാരിക
സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഓണാഘോഷപരിപാടികളുടെ സമാപനദിനത്തില്‍ ഘോഷയാത്രയും വിവിധ പരിപാടികളും സംഘടിപ്പിച്ചത്.
ഘോഷയാത്രയെ തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ പൊതുസമ്മേളനവും കലാപരിപാടികളും നടന്നു. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.