ഞങ്ങള്‍ ജിയോ–ഡാ പണക്കാര്‍ ഡാ ഞങ്ങളെന്തും ചെയ്യും—
തളിപ്പറമ്പ്: കോര്‍ട്ട് റോഡില്‍ കേബിള്‍ പോസ്റ്റ് കുഴിച്ചിടാനുള്ള ജിയോ കമ്പനിയുടെ ശ്രമം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ നേതൃത്വത്തില്‍ തടഞ്ഞു,
ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. തളിപ്പറമ്പ് നഗരസഭാ പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ഫൈബര്‍ കേബിള്‍ വലിക്കുന്നതിന് ജിയോ 60 ലക്ഷം രൂപ തളിപ്പറമ്പ് നഗരസഭയില്‍ അടച്ചിരുന്നു.
ഇതിന്റെ ബലത്തിലാണ് ഇന്നലെ രാത്രി കോര്‍ട്ട് റോഡില്‍ കുഴിയെടുക്കല്‍ ആരംഭിച്ചത്.
അടുത്തകാലത്ത് മെക്കാഡം ടാറിങ്ങ് നടത്തിയ റോഡില്‍ കുഴിയെടുക്കുന്നതുകണ്ട് നാട്ടുകാര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനെ വിവരം അറിയിക്കുകയായിരുന്നു.
കോര്‍ട്ട് റോഡില്‍ ഇടതുവശത്തെ നടപ്പാതയോട് ചേര്‍ന്നാണ് കുഴിയെടുത്ത് പോസ്റ്റ് സ്ഥാപിക്കാന്‍ നഗരസഭ അനുമതി നല്‍കിയത്.
എന്നാല്‍ ടാറിങ്ങ് ഭാഗത്താണ് കുഴിയെടുത്തത്. കല്ലിങ്കീല്‍ രാത്രി തന്നെ സ്ഥലത്തെത്തി പണി നിര്‍ത്തിവെക്കാന്‍ തോഴിലാളികളോട് ആവശ്യപ്പെട്ടുെവങ്കിലും അവര്‍ തയ്യാറായില്ല.
തര്‍ക്കം രൂക്ഷമായതോടെ കല്ലിങ്കീല്‍ വിവരം പോലീസിനെ അരിയിക്കുകയായിരുന്നു.
എസ്.ഐ ദിനോശന്‍ കൊതേരിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം ഇന്നലെ പണി ഒഴിവാക്കിയിരിക്കയാണ്.
റോഡില്‍ കുഴിച്ച കുഴികള്‍ പൂര്‍ണമായി മൂടിച്ച ശേഷമാണ് വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ സ്ഥലത്ത് നിന്ന് പോയത്.
എന്നാല്‍ റോഡില്‍ തന്നെ കുഴിയെടുത്ത് പോസ്റ്റ് സ്ഥാപിക്കുമെന്ന നിലപാടിലാണ് ജിയോ കേബില്‍ കമ്പനി.
കോര്‍ട്ട് റോഡില്‍ തടസങ്ങളുണ്ടാക്കുന്ന ഈ നീക്കത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കയാണ്.