ബസും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മരിച്ചു.

പരിയാരം: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു.

തലശേരി കതിരൂര്‍ അഞ്ചാംമൈലിലെ കുനിയില്‍ വീട്ടില്‍ ചന്ദ്രനാണ്(64)ഇന്ന് പുലര്‍ച്ചെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.

ഇന്നലെ സന്ധ്യയോടെ ഫ്‌ളൈഓവറിന് സമീപം സംഗമം ഓഡിറ്റോറിയത്തിന് മുന്നിലാണ് ചന്ദ്രന്‍ ഓടിച്ച ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ പരിയാരത്ത് എത്തിച്ചുവെങ്കിലും ചികില്‍സക്കിടെയാണ് മരണം സംഭവിച്ചത്.

ഭാര്യ: സരള. മക്കള്‍: സൗമ്യ, ജിസ്‌നിയ, സിമ്യ, സ്മിതിന്‍. മരുമക്കള്‍: വിജിത്ത്, വിനീഷ്, സുധീഷ്.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.