മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും.
തളിപ്പറമ്പ്: ന്യൂഇയര്‍ പാര്‍ട്ടിക്കായി കൊണ്ടുവന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരുലക്ഷം വീതം പിഴയും ശിക്ഷ.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലിപും സംഘവും 2021 ജനുവരി ഒന്നിന് ബക്കളത്തുള്ള സ്‌നേഹ ഇന്‍ ബാറില്‍ വെച്ച് ന്യൂയര്‍ പാര്‍ട്ടി നടത്തുന്നതി ന് വേണ്ടി കൊണ്ടുവന്ന 0.1750 ഗ്രാം LS D സ്റ്റാമ്പ്, 53 ഗ്രാം MDMA, 5.37 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ കൈവശം വെച്ച കുറ്റത്തിന് ഒരു വനിത അടക്കം 7 പ്രതികളെയും,
മൂന്ന് ഇരുചക്രവാഹനങ്ങളും സഹിതം കണ്ടു പിടിച്ച കേസിലാണ് ഒന്നും രണ്ടും പ്രതികളായ തളിപ്പറമ്പ് സര്‍സയ്യിദ് സ്‌കൂളിന് സമീപത്തെ സല്‍മ മന്‍സിലില്‍ കെ.കെ.സമീര്‍അലി(28) ഏഴോം നരിക്കോട്ടെ പി.സി.ഹൗസില്‍ കബീറിന്റെ മകന്‍ പി.സി.ത്വയ്യിബ് (28) എന്നിവര്‍ക്ക് വടകര NDPS സ്‌പെഷല്‍ കോടതി 10 വര്‍ഷം തടവും 1 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചത്.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ ആയിരുന്ന വി.വിപ്രഭാകരന്‍, റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ദിലീപ്, നിലവില്‍ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ശ്രീരാഗ്കൃഷ്ണ’ എന്നിവരടങ്ങിയ ടീം ആയിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ ഉള്‍പ്പെടുത്തി അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റം പത്രം സമര്‍പ്പിച്ചത് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണയാണ്.
അതിവേഗത്തില്‍ കേസിന്റെ വിചാരണ നടത്തിയ കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു
. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ജീവനക്കാര്‍ മാസങ്ങളോളം പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് എടുത്ത കേസാണിത്.
അന്വേഷണ സംഘത്തില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ കെ.വി ഗിരിഷ്, എ.അസിസ്, ടി.വി.കമലാക്ഷന്‍, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍മാരായ പി.പി.മനോഹരന്‍, പി.കെ.രാജിവര്‍,
കെ.രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ് ഹാരിസ്, എസ്.എ.പി.ഇബ്രാീഹിം ഖലില്‍, പി.പി.രജിരാഗ, കെ.വിനിഷ്, ഇ.എച്ച്.ഫെമിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.നിജിഷഎന്നിവരും ഉണ്ടായിരുന്നു.