ചവിട്ട് യശമാനന്‍ അറസ്റ്റില്‍.

തലശേരി: നാടോടി ബാലനെ നടുറോഡില്‍ വെച്ച് ചവുട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍.

കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊന്ന്യം സ്വദേശി മംസാര്‍ ഹൗസില്‍ മുഹമ്മദ് ഷിഹാദിനെ(20)തലശേരി പോലിസ് അറസ്റ്റ് ചെയ്തു.

മാടായി കോളേജിലെ ബിഫാം വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ വൈകിട്ടാണ് കുട്ടിയെ കുട്ടിയെ മര്‍ദ്ദിച്ചത്.

വധശ്രമത്തിനാണ് പോലീസ് കേസ്.

പുതിയ ബസ് സ്റ്റാന്‍ഡ് മണവാട്ടി ജംഗ്ഷനിലാണ് സംഭവം.

ബാലാവകാശ കമ്മിഷനും ഇതില്‍ കേസ്സെടുത്തു.

\ആറ് വയസുള്ള ബാലനെയാണ് യുവാവ് ഷൂസിട്ട് ചവിട്ടി പരുക്കേല്പിച്ചത്.