മട്ടന്നൂര്‍ ടൗണില്‍ ആക്രികടയില്‍ വന്‍ തീപ്പിടുത്തം.
മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണിലെ ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 01:45 നാണ് തീപിടുത്തം ഉണ്ടായത്.
മനോഹരന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള ആക്രികടയാണ് കത്തി നശിച്ചത്.
മട്ടന്നൂര്‍ അഗ്‌നിരക്ഷാസേനയുടെ 2 യുണിറ്റും ഇരിട്ടി അഗ്‌നിരക്ഷാസേനയുടെ 1 യൂണിറ്റും കഠിന പരിശ്രമത്തിലൂടെയാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്.
മട്ടന്നൂര്‍ അഗ്‌നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ ലിഷാദ്, വിനോദ്കുമാര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍ )പ്രവീണ്‍കുമാര്‍, പ്രതീഷ്,
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിജു, ജ്യോതിഷ്, മിഥുന്‍, രഞ്ജിത്, ഹോം ഗാര്‍ഡുമാരായ രാധാകൃഷ്ണന്‍, രവി,
ശ്രീധരന്‍ എന്നിവരും ഇരിട്ടി നിലയത്തിലെ ജീവനക്കാരും ചേര്‍ന്നാണ് തീനിയത്രണ വിധേയമാക്കിയത്.
ഏകദേശം ഒരുലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നതായി അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു.