സ്വതന്ത്ര മാധ്യമദിനാചരണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു- ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബുതോമസ്.
തളിപ്പറമ്പ്: മാധ്യമ സ്വാതന്ത്ര്യദിനാചരണത്തിന് ഇന്നത്തെ കാലത്ത് പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്ന് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(ഐ.ജെ.യു)ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബു തോമസ് പറഞ്ഞു.
കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ്‌ഹോം ഹാളില്‍ സംഘടിപ്പിച്ച ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് അയ്യങ്കാനായിലിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. ഒ.കെ.നാരായണന്‍ നമ്പൂതിരി, പപ്പന്‍ കുഞ്ഞിമംഗലം, കെ.രഞ്ജിത്ത്, പ്രകാശന്‍ പാപ്പിനിശേരി, ദിനേശന്‍ മറവന്‍സ്, പ്രിന്‍സ്‌തോമസ്, പവിത്രന്‍ കുഞ്ഞിമംഗലം, ശ്രീകാന്ത് പാണപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി സാജു ജോസഫ് സ്വാഗതവും ട്രഷറര്‍ സി.പ്രകാശന്‍ നന്ദിയും പറഞ്ഞു.