കുറ്റൂര്‍ മഹാദേവ ക്ഷേത്ര ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മാതമംഗലം:പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമം കുറ്റൂരില്‍ നിര്‍മ്മിച്ചു നല്‍കിയ മഹാദേവ ക്ഷേത്രം ബസ് കാത്തിരിപ്പ് കേന്ദ്രം
കേശവതീരം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡന്റ് കെ.വി.സുരേഷ് അധ്യക്ഷത വഹിച്ചു.
പി.പി.വിജയന്‍, വി.എം.എന്‍.നമ്പീശന്‍, സനല്‍കുമാര്‍, കെ.ഷീബ, കെ.പി.രാധ, കെ.പി.തമ്പാന്‍, എം.സുധീര്‍ എന്നിവര്‍ സംസാരിച്ചു.