പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച.
പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച.
ഇന്ത്യന്‍ കോഫിഹൗസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലെ റൂഫിംഗ്ഷീറ്റ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 25,000 രൂപയും 15,000 രൂപ വിലവരുന്ന വില്‍പ്പന സാധനങ്ങളും ഉള്‍പ്പെടെ 40,000 രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതായാണ് പരാതി.
ആലക്കാട് പാലക്കോടന്‍ വീട്ടില്‍ പി.മഹമ്മൂദിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പര്‍ മാര്‍ക്കറ്റ്.
ഇന്നലെ പുലര്‍ച്ചെ 1.45 നും 3.15 നും ഇടയിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസിന് ലഭിച്ചിട്ടുണ്ട്.
പെരുമ്പയിലെ എ.ബി.സി മൈ ഹോമില്‍ പുറകില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷണറിന്റെ വയറുകളും പൈപ്പുകളും മോഷ്ടിച്ചുകൊണ്ടുപോയതിന് കണ്ണപുരത്തെ ഷബീര്‍ എന്നയാളുടെ പേരില്‍ പോലീസ് കേസെടുത്തു.
കുഞ്ഞിമംഗലത്തെ ടി.പി.കെ.സമീറിന്റെ പരാതിയിലാണ് കേസ്.