യുവതിക്ക് പീഡനം: ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ കേസ്.

തളിപ്പറമ്പ്: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തു.

മാങ്ങാട്ടുപറമ്പ് ശ്രുതിലയം വീട്ടില്‍ സുരേന്ദ്രന്‍ നായരുടെ മകള്‍ ശ്രുതി നായരുടെ(35)പരാതിയിലാണ് കേസ്.

പാളിയത്ത്‌വളപ്പ് മുത്തപ്പന്‍കാവിന് എതിര്‍വശത്തെ ശ്രീനിലയത്തില്‍ സനില്‍ പത്മനാഭന്‍, പിതാവ് പത്മനാഭന്‍,  മാതാവ്
സരസ്വതി, സഹോദരി സൗമ്യ എന്നിവരുടെ പേരിലാണ് കേസ്.

2011 ഡിസംബര്‍ 11 ന് വിവാഹിതരായ ശേഷം ഭര്‍ത്താവിനോടൊപ്പം ചെന്നൈ, മുംബൈ എന്നിവിടങ്ങളിലും ഭര്‍തൃവീട്ടിലും താമസിച്ചുവരവെ വിവിധ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായ പരാതിയിലാണ് കേസ്.