കേരളാ പത്രപ്രവര്‍ത്തകഅസോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം.

തലശ്ശേരി: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു.

തലശേരി പ്രസ് ഫോറം ഇ.നാരായണന്‍ സ്മാരക ഹാളില്‍ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് സി.ബാബു സ്വാഗതം പറഞ്ഞു.

ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.എന്‍.മുരളി മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന സെക്രട്ടറി സലിം മൂഴിക്കല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു മേനാച്ചേരി, സംസ്ഥാന സെക്രട്ടറി അഭിലാഷ് പിണറായി, ചാലക്കര പുരുഷു, ജയേഷ് ചെറുപുഴ,

പൊന്ന്യം കൃഷ്ണന്‍, എ.കെ.സുരേന്ദ്രന്‍, ടി.രവീന്ദ്രന്‍, കെ.വി.ഹരീന്ദ്രന്‍ മാഹി, ദേവദാസ് മത്തത്ത്, എന്‍.പ്രശാന്ത്, ജില്ലാ പ്രസിഡന്റ് സി.ബാബു, സെക്രട്ടറി ടി.കെ.അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷത്തിന്റെ ഭാഗമായി കേക്കു മുറിയും മധുരം പങ്കിടലും നടന്നു.