കരിവെള്ളൂര്‍ സ്വദേശിയായ മാര്‍ക്കറ്റിംഗ് കളക്ഷന്‍ ഏജന്റിനെതിരെ 17 ലക്ഷം തട്ടിയതിന് കേസ്.

കണ്ണൂര്‍: പിരിച്ചെടുത്ത പണം കമ്പനിയില്‍ അടക്കാത്ത മാര്‍ക്കറ്റിംഗ് കളക്ഷന്‍ ഏജന്റിനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

കരിവെള്ളൂര്‍ വീവേഴ്‌സ് സ്ട്രീറ്റിലെ സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പടിഞ്ഞാറേ വീട്ടില്‍ പി.വി.സുനില്‍(42)ന്റെ പേരിലാണ് കേസ്.

കണ്ണൂര്‍ യോഗശാലറോഡിലെ ട്രെഡ് സെന്റര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ് ഗ്ലാസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ് കളക്ഷന്‍ ഏജന്റായ സുനില്‍

2024 മാര്‍ച്ച് മുതല്‍ കളക്ഷനായി ലഭിച്ച പതിനേഴ് ലക്ഷത്തോളം രൂപ(17,19,046) സ്ഥാപനത്തില്‍ അടക്കാതെ മന:പൂര്‍വ്വം ചതി ചെയ്തു എന്ന ഉടമ പള്ളിക്കുന്ന് കാനത്തൂര്‍ ക്ഷേത്രത്തിന് സമീപത്തെ സുഖ്‌സാഗറില്‍ രാജേന്ദ്രകുമാര്‍ പുരോഹിതിന്റെ പരാതിയിലാണ് കേസ്.