കൊട്ടില ഹൈസ്‌ക്കൂള്‍ 79-80 ബാച്ചിന്റെ ഒരുമ കുടുംബസംഗമം 15 ന്-

പരിയാരം: ഒരുമ കുട്ടായ്മയുടെ കുടുംബസംഗമം 15 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

79-80 വര്‍ഷത്തില്‍ കൊട്ടില ഗവ.ഹൈസ്‌ക്കൂളില്‍ പഠിച്ച 80 അംഗങ്ങളുടെ കൂട്ടായ്മയാണ് ഒരുമ.

രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ നരിക്കോട് ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

പ്രമുഖ പ്രഭാഷകനായ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

ഒരുമ ചെയര്‍മാന്‍ കെ.രാജശേഖരന്‍ അധ്യക്ഷത വഹിക്കും.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ആദരിക്കും.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടിയ സുരഭി സുരേഷ്, ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബി.ടെക് ഹോണേഴ്‌സോടുകൂടി വിജയിച്ച അനഘ പ്രഭാകരന്‍, എം.ബി.ബി.എസ് ബിരുദം നേടിയ ഡോ.പൂര്‍ണ്ണേന്ദു ടി.മുരളീധരന്‍, ബി.എ.എം.എസ് നേടിയ ഡോ.അനുഷാ ശേഖര്‍, പ്ലസ്ടു സയന്‍സ് ഫുള്‍ എ പ്ലസ് നേടിയ രവീണാ രവീന്ദ്രന്‍, വനിതാ സംരംഭക പി.വി.ദിവ്യ എന്നിവരോടൊപ്പം കാര്‍ഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ ആവിഷ്‌ക്കരിച്ച എം.പി.ശശിധരന്‍, ടി.വി.പ്രഭാകരന്‍ എന്നിവരെയും ആദരിക്കും.

ഒരുമ കൂട്ടായ്മയുടെ കലാപരിപാടികളും അരങ്ങേറും. അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി. ഉന്നത വിജയം നേടുന്നവര്‍ക്കും സാമ്പത്തിക പരാധീനന അനുഭവിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും.

സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഒരുമ അംഗങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുവാനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കെ.രാജശേഖരന്‍, പി.വിമല, ടി.വി.പ്രഭാകരന്‍, ടി.ദാമോദരന്‍, പി.വി.വത്സരാജ്, എം.പി.പുഷ്പ എന്നിവര്‍ സംബന്ധിച്ചു.