കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം.

പയ്യന്നൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം പയ്യന്നൂരില്‍ ഇന്ന് രാവിലെ മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അദ്ധ്യക്ഷത വഹിച്ചു.

ടി.ഐ.മധുസൂദനന്‍ എം.എല്‍.എ, റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

അഡീ.എസ്.പി എം.പി.വിനോദ്, തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയില്‍, രമേശന്‍ വെള്ളോറ, പി.വി.രാജേഷ്, കെ.പി.അനീഷ്, ടി.പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു.

പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാര്‍, സുഭാഷ് പരങ്ങേന്‍, വിന്‍സെന്റ് ജോസഫ്, എന്‍.വി.രമേശന്‍, കെ.രാജേഷ്, വി.സിനീഷ്, കെ.രാധാകൃഷ്ണന്‍, എം.വിഅനിരുദ്ധ് എന്നിവര്‍ പങ്കെടുത്തു.

ഇ.വി.പ്രദീപന്‍ സംഘടനാറിപ്പോര്‍ട്ടും കെ.പ്രിയേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വി.വി.വിജേഷ് വരവുചെലവ് കണക്കും എ.പി.കെ.രാേകഷ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സി.വി.ദില്‍ജിത്ത്, കെ.പി.വി.മഹിത എന്നിവര്‍ പ്രമേയാവതരണം നടത്തി.

കെ.പി.സനത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

എം.ഷാജി സ്വാഗതവും പി.ഷിജിത്ത് നന്ദിയും പറഞ്ഞു.