വനിതാ സിവില്‍ പോലീസ് ഓഫീസറുള്‍പ്പെടെ മുന്നുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി.

തലശ്ശേരി: വനിതാ സിവില്‍,പോലീസ് ഓഫീസര്‍ ജില്ലാ കോടതിയിലെ ലിഫ്റ്റില്‍ കുടുങ്ങി, അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി.

തലശേരിയിലെ പുതിയ ജില്ലാ കോടതി കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയ ലിഫ്റ്റില്‍ കയറിയ പോക്‌സോ കോടതിയിലെ വനിതാ പോലീസ് ലെയ്‌സണ്‍ ഓഫീസര്‍ ശ്രീജയും മറ്റ് രണ്ട്‌പേരുമാണ് ഇന്ന് രാവിലെ പത്തേകാലോടെ ലിഫ്റ്റില്‍ കുടുങ്ങിയത്.

പുതിയ കോടതിയിലെ നാലാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ ഗവ.പ്ലിഡര്‍ ഓഫീസില്‍ വന്ന ലെയ്‌സണ്‍ ഓഫീസറും മറ്റ് രണ്ടുപേരും താഴെക്ക് ലിഫ്റ്റില്‍ കയറിയെങ്കിലും ഇടക്ക്‌വെച്ച് ലിഫ്റ്റ് പ്രവര്‍ത്തനം നിലക്കുകയായിരുന്നു.

തുടര്‍ന്ന് ശ്രീജ മറെറാരു ലയ്‌സണ്‍ ഓഫീസറായ സുനില്‍കുമാറിനെ വിളിച്ച് വിവരം പറയുകയായിരുന്നു.

ഉടന്‍ തന്നെ ഫയഫോഴ്‌സില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നുമെത്തിയ സേന മൂന്ന് പേരെയും രക്ഷപ്പെടുത്തി.

ഈ ലിഫ്റ്റ് ഉദ്ഘാടനം നടന്ന ദിവസം മുതല്‍ തന്നെ പണിമുടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇവിടെ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുമില്ല.