വെള്ളം സര്‍വ്വത്ര-കുടിക്കാന്‍ തരില്ല-പൂമംഗലം മഴൂരുകാര്‍ക്ക്-
പൂമംഗലം: വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥകാരണം വെള്ളമില്ലാതെ കുറുമാത്തൂര്‍ പഞ്ചായത്തിലെ രണ്ടു പ്രദേശങ്ങള്‍-മഴൂര്‍-പൂമംഗലം പ്രദേശത്താണ് വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണം മാസങ്ങളായി മുടങ്ങിയിരിക്കുന്നത്.
റോഡ്പണിയുടെ പേരില്‍ മഴൂര്‍, പള്ളിവയല്‍, പൂമംഗലം ഭാഗങ്ങളില്‍ വെളളം വിതരണം നിലച്ചിട്ട് ആഴ്ചകളായിട്ടും ഇതേവരെ പുനസ്ഥാപിച്ചിട്ടില്ല.
കിണറുകളിലെ വെള്ളം കുറഞ്ഞത് കാരണം കുടിവെള്ളത്തിന് പല കുടുംബങ്ങളും വളരെ പ്രയാസപ്പെടുകയാണ്.
പരാതിയുമായി വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് മഴൂര്‍ നിവാസികള്‍ പല തവണ പോയിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല.
ആഴ്ചയില്‍ ഒരു തവണപോലും വെള്ളം നല്‍കുന്നില്ലെങ്കിലും ചാര്‍ജ് ഈടാക്കാന്‍ ബില്ല് കൃത്യമായി വരുന്നുണ്ട്.
റോഡ് പണിയുടെ പേരില്‍ ജലവിതരണം നിര്‍ത്തിവെച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മഴൂര്‍, പൂമംഗലം പ്രദേശവാസികളെ അറിയിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
മീറ്റര്‍ റീഡിങ്ങ് കൃത്യമായി നടത്തി പണം ഈടാക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വെള്ളം നല്‍കാനും ബാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അടിയന്തിര നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.