തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ റോഡില്‍ രണ്ട്് അപകടകുഴികള്‍ നികത്തണ്ടേ–

തളിപ്പറമ്പ്: നഗരസഭാ ഓഫീസിന് തൊട്ടടുത്ത റോഡിലെ കുഴി നികത്താന്‍ നടപടിയില്ല.

തളിപ്പറമ്പ് കോടതി റോഡില്‍ നിന്നും മന്ന ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡിന്റെതുടക്കത്തില്‍ തന്നെയാണ് രണ്ടിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി കുഴി കുത്തിയിരിക്കുന്നത്.

റോഡ് വീതികൂട്ടി ടാര്‍ ചെയ്തതിന് ശേഷം വെള്ളം പൈപ്പ് പൊട്ടിയൊഴുകിയത് അറ്റകുറ്റപ്പണി നടത്താനാണ് റോഡില്‍ കുഴിയെടുത്തത്.

പണിപൂര്‍ത്തിയായ ശേഷം ഇവിടെ മണ്‍കൂന കൂട്ടിവെക്കുകയായിരുന്നു.

സമീപ ദിവസങ്ങളില്‍ മഴ പെയ്തതോടെയാണ് വെള്ളം കുത്തിയൊഴുകി മണ്ണ് നീങ്ങി ഇവിടെ കുഴി രൂപപ്പെപ്പെട്ടത്.

കാലവര്‍ഷം ആരംഭിക്കാന്‍ ഇനി അധികനാളുകള്‍ ഇല്ലെന്നിരിക്കെ വാഹനയാത്രികരെ അപകടത്തില്‍ പെടുത്തുന്ന കുഴി ടാര്‍ചെയ്ത് അടക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.

നഗരസഭയിലെ ഉന്നതന്‍മാര്‍ നിത്യവും രണ്ടുനേരം കടന്നുപോകുന്ന സ്ഥലത്തെ കുഴിയടക്കാന്‍ ഇനി ആരെയാണ് കാണേണ്ടതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ഇരുചക്രവാഹനയാത്രികര്‍ അവിടെ അപടത്തില്‍ പെടുന്നത് നിത്യസംഭവമായിട്ടും പരിഹാരം കാണാത്തത് ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.