ലവ്‌ലെറ്റര്‍-കെ.ജെ.ജോയിയുടെ ആദ്യ സിനിമ റിലീസായിട്ട് 49 വര്‍ഷം.
കഴിഞ്ഞ ദിവസം നിര്യാതനായ കെ.ജെ.ജോയ് സംഗീതസംവിധായകനായി അരങ്ങേറ്റം നടത്തിയ ലവ് ലെറ്റര്‍ എന്ന സിനിമ റിലീസായിട്ട് ഇന്നേക്ക 49 വര്‍ഷം തികയുന്നു.
1975 ജനുവരി-17 നാണ് സിനിമ പുറത്തിറങ്ങിയത്.
രേഖ സിനി ആര്‍ട്‌സിന്റെ ബാനറില്‍ ഡോ.ബാലകൃഷ്ണന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ലവ് ലെറ്റര്‍.
ഹസീന ഫിലിംസാണ് വിതരണക്കാര്‍.
ക്യാമറ-മധു അമ്പാട്ട്, എഡിറ്റര്‍-ജി.വെങ്കിട്ടരാമന്‍. കല-കെ.ബാലന്‍, പരസ്യം-കുര്യന്‍ വര്‍ണശാല.
വിന്‍സെന്റ്, സുധീര്‍, വിധുബാല, ജോസ് പ്രകാശ്, ശങ്കരാടി, മണവാളന്‍ ജോസഫ്, കെ.പി.എ.സി ലളിത, പറവൂര്‍ ഭരതന്‍, കടുവാക്കുളം ആന്റണി, പട്ടം സദന്‍, റീന, ജനാര്‍ദ്ദനന്‍, സുരാസു, ദേവനാഥ്, ടി.പി.മാധവന്‍, കൊച്ചിന്‍ ഹനീഫ, രാംദാസ്, കരുണന്‍, ഉണ്ണി, നിലമ്പൂര്‍ബാലന്‍, കെ.ആര്‍.സുരേഷ്, കെ.വാസു. മാങ്ങാട് ബാലകൃഷ്ണന്‍, ബാലാനുജന്‍, സജീവ്, ടി.ആര്‍.ഓമന, മല്ലിക സുകുമാരന്‍, ഖദീജ, ലിസി, ട്രീസ, സ്വപ്‌ന, സി.ആര്‍.ലക്ഷ്മി, പാര്‍വതി, മേരിക്കുട്ടി, കുതിരവട്ടം പപ്പു എന്നിവരാണ് അഭിനേതാക്കള്‍.
ഭരണിക്കാവ് ശിവകുമാറും സത്യന്‍ അന്തിക്കാടും എഴുതിയ ഗാനങ്ങല്‍ക്ക് ഈണം പകര്‍ന്നത് കെ.ജെ.ജോയ്.
ഗാനങ്ങള്‍-
1-ദു:ഖിതരേ-(സത്യന്‍ അന്തിക്കാട്)-സീറോബാബു.
2-കാമുകിമാരേ കന്.കമാരേ-(ഭരണിക്കാവ്)-യേശുദാസ്.
3-കണ്ടു മാമാ കേട്ടു മാമി-(ഭരണിക്കാവ്)-ബി.വസന്ത, അമ്പിളി, പട്ടംസദന്‍.
4-മധുരം തിരുമധുരം(ഭരണിക്കാവ്)-യേശുദാസ്, ബി.വസന്ത.
5-സ്വര്‍ണ്ണമാലകള്‍(സത്യന്‍ അന്തിക്കാട്)അമ്പിളി.