ഷാഫിയും അഷറഫും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് പഞ്ചസാരസമര്‍പ്പണം നടത്തി.

പിലാത്തറ: മത സൗഹാര്‍ദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര നല്‍കി മുസ്ലിം സഹോദരങ്ങള്‍.

എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിനാണ് നാട്ടുക്കാരായ ഷാഫി എടാട്ടും, അഷ്‌റഫ് എടാട്ടും ചേര്‍ന്ന് പഞ്ചസാര സമര്‍പ്പിച്ചത്.

കഴിഞ്ഞ 17 വര്‍ഷമായി ഇത് തുടരുന്നു. ക്ഷേത്രം തന്ത്രി പറവൂര്‍ തങ്കപ്പനും ക്ഷേത്രം ഭാരവാഹികളും പഞ്ചസാരഏറ്റുവാങ്ങി.

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനാണ് ഷാഫി എടാട്ട്.

ഭക്തിസംവദ്ധിനിയോഗം വൈസ് പ്രസിഡന്റ് ടി.കെ.രാജേന്ദ്രന്‍, കെ.പി.വിനോദ് കുമാര്‍, എം.കെ.രാജീവന്‍, സി.സി. മോഹനന്‍, ഒ.കെ.അജിത്, പി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.