20 വീടുകളില്‍ 40 പുസ്തകങ്ങള്‍
മണ്ടൂര്‍: മണ്ടൂര്‍ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം വായനയാനം സമാപന പരിപാടിയുടെ ഭാഗമായി 20 വീടുകളില്‍ 40 പുസ്തകങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് സ്മരണാഞ്ജലി ഒരുക്കി.
കുഞ്ഞിമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്. എസ്. ളണ്ടിയാര്‍മാരായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ഉപയോഗിച്ച് 20 വീടുകളിലായി എം.ടിയുടെ വിവിധങ്ങളായ 40 കൃതികള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു.
എ.വി. മണിപ്രസാദ് ഉദ്ഘാടനം ചെയ്തു.
എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ സിന്ധു പാടോളി, പി ദാമോദരന്‍, പി.രവീന്ദ്രന്‍, പി.വി.മനോജ് സംസാരിച്ചു.
വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.