എം.കൃഷ്ണന്‍നായരുടെ മണിത്താലിയുടെ 40 വര്‍ഷങ്ങള്‍
മനോരാജ്യം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച മൊയ്തു പടിയത്തിന്റെ ഭൂകമ്പം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു മണിത്താലി.
ടി.ഇ.വാസുദേവന്‍ നിര്‍മ്മിച്ച് എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് കഥാകൃത്ത് കൂടിയായ മൊയ്തു പടിയത്ത് തന്നെയാണ്.
പ്രേംനസീര്‍, മമ്മൂട്ടി, ബാലന്‍ കെ നായര്‍, ശങ്കരാടി, ബഹദൂര്‍, അടൂര്‍ ഭാസി, ജോസ് പ്രകാശ്, മാള അരവിന്ദന്‍, കുഞ്ചന്‍, സീമ, ശുഭ, ഉണ്ണിമേരി, കവിയൂര്‍ പൊന്നമ്മ, അടൂര്‍ ഭവാനി എന്നിവരായിരുന്നു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
പി ഭാസ്‌ക്കരന്റെ വരികള്‍ക്ക് എ ടി ഉമ്മര്‍ സംഗീതം നല്‍കി.
ജയ്മാരുതിയുടെ ബാനറില്‍ നിര്‍മ്മിച്ച സിനിമ ജയ പിക്‌ച്ചേവ്‌സും ചലച്ചിത്രയുമാണ് വിതരണം ചെയ്തത്.
മെല്ലി ദയാളന്‍ ക്യാമറയും എം.എസ്.മണി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.
എസ്.കൊന്നനാട്ടാണ് കലാസംവിധായകന്‍. എസ്.എ.നായര്‍ പരസ്യം.
എ.ടി.ഉമ്മര്‍ ഈണം പകര്‍ന്ന പിഭാസ്‌ക്കരന്റെ വരികള്‍ മാപ്പിളപ്പാട്ട് രംഗത്തെ സൂപ്പര്‍ഹിറ്റുകളായി നിലനില്‍ക്കുന്നു.
1-കരിമ്പെന്ന് കരുതി-യേശുദാസ് അമ്പിളി
2-മൊഞ്ചേറും പൂവണി-വാണീജയറാം.
3-ഉണ്ണികള്‍ക്കുല്‍സവമേളം-യേശുദാസ്.
4-വിണ്ണിലും മണ്ണിലും-വാണീജയറാം.
5-യാ ഹബീ-യേശുദാസ്. കണ്ണൂര്‍സലിം, ജോളി ഏബ്രഹാം.