മാതമംഗലം മുച്ചിലോട് പെരുങ്കളിയാട്ടം, സംഘാടക സമിതി രൂപീകരിച്ചു.
മാതമംഗലം: 2025 ജനുവരി 26 മുതല്‍ 28 വരെ നടക്കുന്ന മാതമംഗലം ശ്രീ മുച്ചിലോട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ തന്ത്രി ഇടവലത്ത് പുടയൂര്‍ മനക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാട്, പ്രമോദ് കോമരം (കരിവെള്ളൂര്‍ വലിയച്ഛന്‍) എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.
\ടി.ഐ.മധുസൂദനന്‍.എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ രജിസ്‌ട്രേഷന്‍-മ്യൂസിയം-പുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.മുഖ്യാതിഥിയായിരുന്നു.
ടി.ആര്‍.രാമചന്ദ്രന്‍, ടി.സുലജ, അഡ്വ.കെ.പി.രമേശന്‍, കെ.സരിത, പി.വി.വിജയന്‍, സി.വി.ബാലകൃഷ്ണന്‍, പി.പ്രതാപ്, പി.പി.വിജയന്‍, സി.എന്‍.കൃഷ്ണന്‍ നായര്‍, പി.വി.ശങ്കരന്‍, എന്‍.വി.ശ്രീനിവാസന്‍, ടി.പി.മഹമൂദ്ഹാജി, ജയപ്രകാശ്, കെ.ലക്ഷ്മണന്‍, എന്നിവര്‍ പ്രസംഗിച്ചു
. ഭാരവാഹികള്‍ വി.കെ.കുഞ്ഞപ്പന്‍. ( ചെയര്‍മാന്‍) കെ.പന്മനാഭന്‍, വി.കെ.രാമചന്ദ്രന്‍,എന്‍.പി.ബാലകൃഷ്ണന്‍, പി.വി.തമ്പാന്‍, പി.സജികുമാര്‍(വൈസ്.ചെയര്‍മാന്‍മാര്‍), എം.ശ്രീധരന്‍ മാസ്റ്റര്‍ (ജന.കണ്‍വീനര്‍), എന്‍.വി.തമ്പാന്‍, പി.സി.നാരായണന്‍, എം.പി.പത്മനാഭന്‍, വി.പി.കൃഷ്ണന്‍, എം.ജയരാജ്(മീഡിയാ ചെയര്‍മാന്‍) ട്രഷറര്‍: വി.സി.മോഹനന്‍.