മാതമംഗലം കൂട്ടായ്മ ചികില്‍സാ സഹായം കൈമാറി.

മാതമംഗലം: ജീവകാരുണ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചികില്‍സാ സഹായം കൈമാറി.

എരമം കടയക്കരയിലെ ഭിന്നശേഷിക്കാരായ അനീഷ്, ഫാസില എന്നിവര്‍ക്കാണ് ചികില്‍സാ സഹായം നല്‍കിയത്.

ധനസഹായ വിതരണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉദ്ഘാടനം ചെയ്തു.

കെ.വി.മനീഷ് അധ്യക്ഷത വഹിച്ചു.

സി.വി.അഭിലാഷ്, രാജന്‍ കുന്നുമ്മല്‍, എം. കുഞ്ഞിരാമന്‍, തമ്പാന്‍ കാനായി, ടി.വി.അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.