ആറ് മാവോയിസ്റ്റുകള്‍ കീഴടങ്ങി- കബനിദളത്തിന്റെ കഥ കഴിഞ്ഞു.

ചിക്മംഗളൂര്‍: ആറ് മാവോവാദികള്‍ ചിക്മാംഗളൂരില്‍ പോലീസ് മുമ്പാകെ കീഴടങ്ങി.

ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ജയണ്ണ, സുന്ദരി, ലത, ജിഷ, വനജാക്ഷി, രമേഷ് എന്നിവര്‍ ആയുധങ്ങളുമായി പോലീസില്‍ കീഴടങ്ങിയത്.

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കീഴടങ്ങല്‍.

ഇവര്‍ക്ക് കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുമെന്നാണ് വിവരം.

കേരള കര്‍ണ്ണാടക അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കബനിദളം സായുധ പോരാട്ട വിഭാഗത്തിലെ അംഗങ്ങളാണ് കീഴടങ്ങിയവര്‍.

ഇവരുടെ നേതാവ് വിക്രംഗൗഡ കര്‍ണാടകയില്‍ പോലീസ് വെടിവെപ്പില്‍ അടുത്തിടെ മരണപ്പെട്ടിരുന്നു.

സി.പി.മൊയ്തീന്‍, സോമന്‍ തുടങ്ങിയ കേരളത്തിലെ പ്രധാന നേതാക്കള്‍ പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു.

കബനിദളത്തില്‍ ശേഷിച്ച  അംഗങ്ങള്‍
കൂടി കീഴടങ്ങിയതോടെ ഫലത്തില്‍ കബനിദളം ഇല്ലാതായിരിക്കയാണെന്ന് നക്‌സല്‍ വിരുദ്ധ സേന പറയുന്നു.