അന്‍വര്‍ സാദത്ത് വീട്ടിനകത്ത് തൂങ്ങിമരിച്ചു.

പരിയാരം: യുവാവിനെ വീടിന്റെ സെന്റര്‍ ഹാളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം ഏമ്പേറ്റിലെ കീരന്റകത്ത് വീട്ടില്‍ കെ.അന്‍വര്‍സാദത്ത്(44) ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടത്.

പയ്യന്നൂരില്‍ മരക്കച്ചവടവും വാഹനബ്രോക്കറുമായി പ്രവര്‍ത്തിച്ചിരുന്നു.

സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

മുഹമ്മദ്കുഞ്ഞി-അലീമ ദമ്പതികളുടെ മകനാണ്. മക്കള്‍: അമന്‍, സന ഫാത്തിമ.

സഹോദരങ്ങള്‍: നൂറുല്‍ ഹമീദ്, സുബൈദ, ആയിഷ, ഹയറുന്നീസ.

മൃതദേഹം നാളെ രാവിലെ 6 ന് പരിയാരം കോരന്‍പീടിക കബര്‍സ്ഥാനില്‍ കബറടക്കും.