ചെറുശ്ശേരി സ്മാരകം നിലനിര്‍ത്തണം: കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍,നാറാത്ത് .

കണ്ണൂര്‍: ഭാഷാ പിതാവായ എഴുത്തച്ഛനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് മലയാളഭാഷയുടെ ശക്തിയും, സൗന്ദര്യവും നിറഞ്ഞൊഴുകുന്ന കൃഷ്ണഗാഥ എഴുതിയ ചെറുശ്ശേരിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ

കണ്ണൂര്‍ ജില്ലയില്‍ ഒരു സ്മാരകം ഇല്ല എന്നത് മലയാള ഭാഷാ സ്‌നേഹികള്‍ക്കെല്ലാം വേദനയുണ്ടാക്കുന്ന വസ്തുതയാണെന്ന് ആര്‍ഷ സംസ്‌കാര ഭാരതി സംസ്ഥാന അധ്യക്ഷന്‍ കെ എന്‍ രാധാകൃഷ്ണ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രാചീന കവിത്രയങ്ങളില്‍ ചെറുശ്ശേരിക്കുള്ള സ്ഥാനം ചെറുതല്ല.

തളിപ്പറമ്പ് ചിറവക്കല്‍ 87 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച ചെറുശ്ശേരി സര്‍ഗാലയം വര്‍ഷങ്ങളോളം കാട് കയറി കിടക്കുകയാന്നുണ്ടായത്.

പിന്നീട് 2.72 കോടി ചിലവിട്ട് ചെറുശ്ശേരി സര്‍ഗാലയത്തിന്റെ പേര് മാറ്റി ഹാപ്പിനസ് സ്‌ക്വയര്‍ എന്ന് പുനര്‍നാമകരണം ചെയ്തത് മലയാളികളോടും, മലയാള ഭാഷയോടു ചെയ്യുന്ന കടുത്ത അപരാധമാണ്.

അതുകൊണ്ട് അടിയന്തരമായും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ചെറുശ്ശേരി സര്‍ഗാലയത്തെ നിലനിര്‍ത്തണമെന്നും,അവിടെ ചെറുശ്ശേരി ചെയര്‍ സ്ഥാപിച്ച് മലയാള ഭാഷയുടെ വികാസത്തിനും,

പഠനത്തിനും വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും, സാംസ്‌കാരിക പ്രവര്‍ത്തകരും ഭാഷാ സ്‌നേഹികളും ഇതിനുവേണ്ടി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.