ജെ.സി.ഐ ചുമട്ടു തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു

തളിപ്പറമ്പ്: സാര്‍വ്വ ദേശീയ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് ജൂനിയര്‍ ചേമ്പര്‍, തളിപ്പറമ്പ് മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളികളെ ആദരിച്ചു.

ജെ സി ഐ പ്രസിഡന്റ് ഡോ.എം.സൗദ മുതിര്‍ന്ന തൊഴിലാളികളെ പൊന്നാട അണിയിച്ച് ആദരിച്ചു.

തൊഴിലാളികളായ എം.പി.ഹംസ, വി.മുസ്തഫ, കെ.മുഹമ്മദ്, പി.റഹ്‌മാന്‍ എന്നിവരെയാണ് ആദരിച്ചത്.

പരിപാടിയില്‍ പി.പ്രഭാകരന്‍, അബ്ദുല്‍ കരീം അച്ചീരകത്ത്, രാഹുല്‍ മൊട്ടമ്മല്‍, ഷാഹ്‌സാദ്, അശ്രഫ് ഇച്ചൂട്ടി എന്നിവര്‍ പങ്കെടുത്തു.