വാനര വസൂരി രോഗിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യും

.പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി രോഗ വിമുക്തി നേടി.

ഇന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിലാണ് രോഗി പൂര്‍ണമായും രോഗത്തിന്റെ പിടിയില്‍ നിന്ന് വിമുക്തി നേടിക്കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞത്.

ആരോഗ്യ വകുപ്പിന്റെ അനുമതി കിട്ടിയാലുടന്‍ തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യും.

ജൂലായ് 16 നാണ് പയ്യന്നൂര്‍ സ്വദേശിയായ ഇയാളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

നാളെ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് സൂചന.