മോര്‍ഫിങ് വഴി നിര്‍മ്മിച്ച അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സച്ചിന്‍ ചന്ദ്രനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു
പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോര്‍ഫിംഗ് ഉപയോഗിച്ച് നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയും ചെയ്തതിന് യുവാവ് അറസ്റ്റില്‍.
പരിയാരം ശ്രീസ്ഥ റോഡിലെ സച്ചിന്‍ ചന്ദ്രന്‍ (25)നെയാണ് പരിയാരം എസ്എച്ച്ഒ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പഴയങ്ങാടി താവത്ത് വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലായത്.
പോക്‌സോ നിയമപ്രകാരമ കേസെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്തു.