രാജരാജേശ്വരന്റെ തിരുനടയില്‍ ചുമര്‍ച്ചിത്രവിസ്മയം തെളിയുന്നു-ചിത്രം സമര്‍പ്പിക്കുന്നത് മൊട്ടമ്മല്‍ രാജന്‍.

തളിപ്പറമ്പ്: രാജരാജേശ്വരന്റെ തിരു
നടയില്‍ ഇനി ചുമര്‍ച്ചിത്രവിസ്മയവും.

ചിത്രകലാ ദമ്പതികളായ അരിയിലെ പി.രഞ്ജിത്തും സ്‌നേഹ രഞ്ജിത്തുമാണ് പൗരാണികഭംഗിയോടെ ചുമര്‍ച്ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.

പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മൊട്ടമ്മല്‍രാജനാണ് ചുമര്‍ച്ചിത്രം രാജരാജേശ്വരന് സമര്‍പ്പിക്കുന്നത്.

ജൂണ്‍-18 ന് രാവിലെ 10 ന് ഗാനരചയിതാവും സംഗീതസംവിധായനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചുമര്‍ച്ചിത്രം അനാച്ഛാദനം ചെയ്യും.

ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലാണ് ദ്വാരപാലകരുടെ ചിത്രങ്ങള്‍ വരച്ചുവെച്ചിരിക്കുന്നത്.

പ്രധാനകവാടത്തിലെ ദ്വാരപാലകരായ തീഷ്ണനന്ദന്‍, മൃഗാസന്ദന്‍ എന്നിവരുടെ ചിത്രങ്ങളാണ് ചുമര്‍ച്ചിത്രത്തില്‍ തെളിയുന്നത്.

മലബാറിലെ നിരവധി ക്ഷേത്രങ്ങളിലും പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലും ഉള്‍പ്പെടെ നിരവധി മ്യൂറല്‍ പെയിന്റിംഗുകളാണ് രഞ്ജിത്തും സ്‌നേഹയും  ശിഷ്യനായ
റിഗേഷും ചേര്‍ന്ന് വരച്ചിട്ടുള്ളത്.