മുസ്ലിം യൂത്ത്‌ലീഗ് ഹൈടെന്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പഴയങ്ങാടി:കല്യാശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി എക്‌സിക്യട്ടീവ് റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ഹൈടെന്‍ പലക്കയം തട്ട് റിസോര്‍ട്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
തുടക്കമാവും പുതിയ യുഗം പുതിയ ചിന്ത എന്ന പ്രമേയത്തില്‍ ജില്ലാ കമ്മറ്റിയുടെ ക്യാമ്പയിനിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും വരും
നാളുകളില്‍ സംഘടനക്കകത്ത് പ്രാവര്‍ത്തികമാക്കേണ്ട കര്‍മ്മ പദ്ധതികളുടെ ആലോചനകളാണ് രണ്ട് ദിവസങ്ങളായി നടക്കുന്ന പരിപാടിയുടെ ലക്ഷ്യം. മതം-രാഷ്ട്രീയം-സാമൂഹികം-വിദ്യാഭ്യാസം-കല-കായികം-സാംസ്‌കാരികം-വികസനം-സോഷ്യല്‍ മീഡിയ എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി.
പുതിയ കാലത്ത് ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി യാസൂത്രണം നടത്താന്‍ എക്‌സിക്യുട്ടിവ് ക്യാമ്പ് തീരുമാനിച്ചു.
ജംഷീര്‍ ആലക്കാടിന്റെ അദ്ധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകള്‍ക്ക് ദാവൂദ് മുഹമ്മദ്, ഹാരിസ് മാട്ടൂല്‍, കെ.തസ്‌ലിം നേതൃത്വം നല്‍കി. കെ.അനസ്, നദീര്‍ മാട്ടൂല്‍, അഷ്‌റഫ് മുക്കോത്ത്, അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.