മുറ്റത്ത് മുല്ല വിരിഞ്ഞിട്ട് ഇന്നേക്ക് നാല്‍പ്പത്തിയാറ് വര്‍ഷം-മുറ്റത്തെമുല്ല@46.

ഹാപ്പീ ന്യൂ ഇയര്‍, ഹാപ്പീ ന്യൂ ഇയര്‍-എന്ന അടിച്ചുപൊളി കാബറേഗാനം ഇന്നും പുതുവല്‍സരദിനത്തില്‍ ആകാശവാണി പ്രക്ഷേപണം ചെയ്യുന്നു.

1977 ഒക്ടോബര്‍ 27 ന് 46 വര്‍ഷം മുമ്പ് റിലീസായ മുറ്റത്തെമുല്ല എന്ന ശശികുമാര്‍ സിനിമയിലെ ഈ ഗാനം ഇനിയും ഒരുപാട് വര്‍ഷക്കാലം കാതുകളിലേക്ക് വരും.

ആ പാട്ടിനെ കവച്ചുവെക്കുന്ന ഒരു ഗാനം ഇന്നും മലയാളത്തില്‍ ഇറങ്ങാത്തത് തന്നെ കാരണം.

വി.ദക്ഷിണാമൂര്‍ത്തി ഇത്തരത്തില്‍ ഒരു പാട്ട് ചിട്ടപ്പെടുത്തുമോ എന്ന് പലരും അല്‍ഭുതം പ്രകടിപ്പിച്ചിട്ടുമുണ്ട്.

ഗാനരചനയും സിനിമയുടെ കഥ, തിരക്കഥ, സംഭാഷണവും ഒരുക്കിയത് പാപ്പനംകോട് ലക്ഷ്മണന്‍.

എവര്‍ഷൈന്‍ പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ തിരുപ്പതിചെട്ടിയാര്‍ നിര്‍മ്മിച്ച മുറ്റത്തെമുല്ലയില്‍ പ്രേംനസീര്‍, സുധീര്‍, വിധുബാല, കവിയൂര്‍പൊന്നമ്മ, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, ജോസ്പ്രകാശ്, കുഞ്ചന്‍, ഉഷാറാണി, ടി.ആര്‍.ഓമന, മീന, ശ്രീലത, ആലം എന്നിവരാണ് അഭിനയിച്ചത്.

സി.രാമചന്ദ്രമേനോന്‍ ക്യാമറയും കെ.ശങ്കുണ്ണി എഡിറ്റിഗും നിര്‍വ്വഹിച്ചു.

കല കെ.ബാലന്‍, പരസ്യം എസ്.എ.സലാം. എവര്‍ഷൈന്‍ റിലീസാണ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്.

ഗാനങ്ങള്‍

1-ആരോമലുണ്ണിക്ക്-ജയചന്ദ്രന്‍, ആലപ്പി ജയശ്രീ, അമ്പിളി.

2-ഹാപ്പി ന്യൂ ഇയര്‍-അമ്പിളി.

3-മനം പോലെയാണോ മംഗല്യം-യേശുദാസ്.

4-സ്വപ്‌നങ്ങള്‍ ആദ്യമായ്-യേശുദാസ്.