മുഴപ്പിലങ്ങാട് എം.യു.പി.സ്‌ക്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.
മുഴപ്പിലങ്ങാട്: എം.യു.പി സ്‌ക്കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി ഭവദാസന്‍ വണ്ടിച്ചാലില്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ വി.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.കുഞ്ഞികൃഷ്ണന്‍, വി.സി.സുരേഷ് ബാബു, അറത്തില്‍ സുന്ദരന്‍, കെ.കെ റംലത്ത്, കെ.വി.മുകുന്ദന്‍, കെ.ലക്ഷ്മി, എം.ഷീബ,
കെ.വി.പത്മനാഭന്‍, എ.ദിനേശന്‍, എ.പ്രേമന്‍, സി.രവീന്ദ്രന്‍, കെ.ജാനകി, സി.എം.അജിത്ത് കുമാര്‍, എം.സി.സുരേഷ് ബാബു,
കെ.ശിവദാസന്‍, ഒ.വി.ജാഫര്‍, കെ.അജിത്ത് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. കലാപരിപാടികളുമുണ്ടായി.
