നാലമ്പലദര്‍ശന പുണ്യവുമായി അമ്പാടി തീര്‍ത്ഥയാത്രഗ്രൂപ്പ്-ഒന്‍പതാമത് യാത്ര ജൂലൈ-21 ന്

ഓലയമ്പാടി: രാമായണമാസമായ കര്‍ക്കിടകത്തില്‍ ഒരു ദിവസം നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുന്നതിന് അമ്പാടി തീര്‍ത്ഥയാത്ര ഗ്രൂപ്പ് അവസരമൊരുക്കുന്നു.

ഇത് മുജ്ജന്മദോഷപരിഹാരത്തിനും ഇഷ്ട സന്താന സൗഭാഗ്യത്തിനും രോഗദുരിത നിവാരണത്തിനും അത്യുത്തമമാണെന്നാണ് പൂര്‍വ്വിക വിശ്വാസം.

ഓലയമ്പാടി അമ്പാടി തിര്‍ത്ഥയാത്ര ഗ്രൂപ്പിന്റെ ബാനറില്‍ സംഘടിപ്പിക്കുന്ന 9-ാത്തെ യാത്രയായ നാലമ്പലയാത്ര 2025 ജൂലായ് 21-ന് തിങ്കള്‍ രാവിലെ അമ്പാടി കണ്ണന്റെ മണ്ണില്‍ (ഓലയമ്പാടി) നിന്നും പുറപ്പെട്ട് 23-ബുധന്‍ പുലര്‍ച്ചെ നാട്ടില്‍ തിരിച്ചെത്തുന്ന തരത്തിലാണ് തീരുമാനിച്ചിരിക്കുന്നത്.

21 ന് 7 മണിക്ക് ഓലയമ്പാടിയില്‍ നിന്ന് പുറപ്പെട്ട് കാടാമ്പുഴ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഗുരുവായൂരില്‍ താമസം. 22 ന് തൃപയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിലെ ദര്‍ശനം കഴിഞ്ഞ് 23 ന് പുലര്‍ച്ചെ നാട്ടില്‍ തിരിച്ചെത്തുന്നതാണ്.

യാത്ര ബസിലാണ്, താമസം, ഭക്ഷണം(2 ദിവസം)എന്നിവ ഉള്‍പ്പെടെ ആകെ ഒരാള്‍ക്ക് 2300 രൂപയാണ് ചെലവ്. അഡ്വാന്‍സ് 1300 രൂപ നല്‍കി സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

9947812906, 7907657886

എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.