സ്‌പോര്‍ട്‌സ് കാംപ്ലക്‌സിന് ചാവറച്ചന്റെ പേരിടണം-വൈ.എം.സി.എ നിവേദനം നല്‍കി.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്ന ആവശ്യം ശക്തമാകുന്നു.
ഈ ആവശ്യമുന്നയിച്ച് തളിപ്പറമ്പ് വൈ.എം.സി.എയും രംഗത്ത്.
വൈ.എം.സി.എ തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി.എം.ജോണ്‍ പേട്ടയില്‍ ഇത് സംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായിക്ക് നിവേദനം നല്‍കി.
കണ്‍വീനര്‍ എം.കെ.മാത്യു മാസ്റ്റര്‍ മൂന്നുപീടിക, ലൂക്കോസ് പള്ളിത്തറ, ടി.എസ്.ജയിംസ് മരുതാനിക്കാട്ട്, അഡ്വ.കെ.ഡി.മാര്‍ട്ടിന്‍ കൊട്ടാരത്തില്‍, ബാബു മണ്ണനാല്‍, മാത്യു വട്ടക്കുന്നേല്‍, ജോസ് പള്ളിപ്പറമ്പില്‍ എന്നിവരും നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
40 വര്‍ഷം മുമ്പ് സി.എം.ഐ സഭ തളിപ്പറമ്പ് പഞ്ചായത്തിന് സൗജന്യമായി നല്‍കിയ സ്ഥലത്താണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണി പൂര്‍ത്തിയായി വരുന്നത്.