മദ്യപിച്ച് കാറോടിച്ച് അപകടംവരുത്തിയ അഞ്ചാംപീടിക സ്വദേശിക്കെതിരെ കേസ്.

വളപട്ടണം: മദ്യലഹരിയില്‍ കാറോടിച്ച് മറ്റൊരു കാറിന് ഇടിച്ച് അപകടമുണ്ടാക്കിയതിന് അഞ്ചാംപീടിക സ്വദേശിയുടെ പേരില്‍ വളപട്ടണം പോലീസ് കേസെടുത്തു.

അഞ്ചാംപീടിക കെ.എന്‍ ഹൗസില്‍ നാരായണന്‍ നായരുടെ മകന്‍
കെ.എം.അജയന്റെ(56)പേരിലാണ് കേസ്.

ഇന്നലെ രാത്രി 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വളപട്ടണം പാലത്തിന് സമീപത്തായിരുന്നു അപകടം.

കെ.എല്‍-13 എ.ഡി-909 നമ്പര്‍ കാറോടിച്ച അജയന്‍ പാപ്പിനിശേരി ജംഗ്ഷനില്‍ എത്തിയപ്പോള്‍ പെട്ടെന്ന് കാര്‍ നിര്‍ത്തി പിറകോട്ടെടുക്കുമ്പോള്‍ പിറകില്‍ ഉണ്ടായിരുന്ന കെ.എല്‍-59 വി-4193 നമ്പര്‍ കാറില്‍ ഇടിക്കുകയായിരുന്നു.

മാട്ടൂല്‍ സൗത്ത് പള്ളിവളപ്പില്‍ വീട്ടില്‍ പി.വി.അല്‍ത്താഫാണ് ഈ കാര്‍ ഓടിച്ചിരുന്നത്.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജയന്‍ മദ്യപിച്ചതായി സംശയം തോന്നിയതിനെ തുടര്‍ന്ന് വളപട്ടണം പോലീസിനെ അറിയിച്ചു.

എസ്.ഐ ടി.എം വിപിന്‍ സ്ഥലത്തെത്തി ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് 97mg/100 ml എന്ന അളവില്‍ മദ്യപിച്ചതായി റീഡിംഗ് കാണിച്ചത്.

വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാള്‍ സീല്‍ ടി.വി എന്ന ഒരു സ്വകാര്യ ചാനല്‍ നടത്തിപ്പുകാരനാണെന്ന് പോലീസ് പറഞ്ഞു.