സംസ്ഥാന ബജറ്റ്-എന്‍.ജി.ഒ.എ പ്രതിഷേധിച്ചു.
തളിപ്പറമ്പ്: സംസ്ഥാന ബജറ്റില്‍ ജീവനക്കാരെ അവഗണിച്ചതിനെതിരെ കേരള എന്‍.ജി.ഒ.അസോസിയേഷന് തളിപ്പറമ്പ്-ശ്രീകണ്ഠപുരം ബ്രാഞ്ച് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷ് അധ്യക്ഷത വഹിച്ചു. കെ.വി.അബ്ദുള്‍ റഷീദ്, ജസ്റ്റിന് വര്‍ഗീസ്, വി.വി.ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു. പി.വി.വിനോദ്, കെ.പി.സി.ഹാരിസ്, അനീഷ് ഓടക്കാട്, സജി വര്‍ഗീസ്, പി.വി സുരേശന്, കെ.വി.ജിജു, എം.ഇ.കെ.പ്രിയ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.