പ്രധാനമന്ത്രിയുടെ തളിപ്പറമ്പ് സന്ദര്‍ശനം സ്ഥീരീകരിക്കാതെ ഇന്റലിജന്‍സ് വിഭാഗം.
തളിപ്പറമ്പ്: പ്രധാനമന്ത്രി തളിപ്പറമ്പ് സന്ദര്‍ശിക്കുന്നതായി പ്രചരിപ്പിക്കുന്ന വാര്‍ത്ത സ്ഥീരീകരിക്കാതെ സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ്.
പ്രധാനമന്ത്രിഒരു പ്രദേശം സന്ദര്‍ശിക്കുന്നതിന് മുമ്പായി മാസങ്ങളുടെ മുന്നൊരുക്കം ആവശ്യമാണ്.
ഇതേവരെ സംസ്ഥാന പോലീസിന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി ഇത് സംബന്ധിച്ച് ഒരു വിധത്തിലുള്ള അറിയിപ്പും നല്‍കിയിട്ടില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
17, 18 തീയതികളില്‍ പറശിനിക്കടവ്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ദേശീയ സുരക്ഷാ സേനയുടെ പരിശീലന പരിപാടി നേരത്തെ നിശ്ചയിച്ചതാണ്.
പരിശീലനപരിപാടിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി യാതൊരു ബന്ധവുമില്ല.
ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് വിനോദ്കുമാറും ഇത് നിഷേധിച്ചു.
തെറ്റിദ്ധാരണ പരത്താനുള്ള വാര്‍ത്ത മാത്രമാണിതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലത്ത് ആദ്യമായി അന്വേഷണം നടത്തേണ്ടത്.
ഇതേവരെ അത്തരമൊരു നിര്‍ദ്ദേശം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.