പാറുവേച്ചിക്ക് ഓണക്കോടിയുമായി വിദ്യാര്‍ത്ഥികള്‍

പരിയാരം: സ്‌കൂളില്‍ പാചകത്തിനിയില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്ന പാറുവേച്ചിക്ക് ഓണക്കോടിയും ചികില്‍സാ സഹായവുമായി വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി.

പരിയാരത്തെ കെ.കെ.എന്‍.പരിയാരം സ്മാരക ഹയര്‍െസക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പാറുവേച്ചിക്ക് ഓണക്കോടിയുമായി എത്തിയത്.

ദീര്‍ഘകാലം സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്ത് വിദ്യാര്‍ത്ഥികളുടെ വിശപ്പകറ്റിയ പാറുവേച്ചിയെ ഓണത്തിന് കുട്ടികളും അധ്യാപകരും മറന്നില്ല.

സ്‌കൂളില്‍ നടന്നുവരുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായിട്ടാണ് എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടിലെത്തിയത്.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.ഷീന, വിദ്യാര്‍ത്ഥികളായ അനന്യ, കശ്യപ്, ആദിത്യന്‍, അദൈ്വത്, അധ്യാപകരായ എ.എസ്.ഷെമി, ലീല, ജയ എന്നിവരാണ് ചികില്‍സാ സഹായവും ഓണക്കോടിയുമായി പാറുവേച്ചിയെ കണ്ടത്.