ടിക്കറ്റെടുക്കാം സിനിമ കാണാം പണം വയനാടിന്, വ്യത്യസ്തമായൊരു ഫണ്ട് ശേഖരണവുമായി യൂത്ത് കോണ്‍ഗ്രസ്.
തളിപ്പറമ്പ്: വയനാടിന്റെ കണ്ണീരൊപ്പാന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ശേഖരിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍, അമ്പത് വീടുകളിലേക്കുള്ള സാധന സാമഗ്രികള്‍ എന്നിവ ഏറ്റെടുത്തത് ആരംഭിച്ച ഫണ്ടിലേക്കുള്ള പണം സ്വരൂപിക്കുന്നതിനായിട്ടാണ് യൂത്ത് കോണ്‍ഗ്രസ്സ് പുതിയ മാര്‍ഗ്ഗം തേടുന്നത്.
തളിപ്പറമ്പ് ക്ലാസ്സിക് സിനിമ തിയേറ്ററുമായി കൈകോര്‍ത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനായി അഭിനയിച്ച നുണക്കുഴി സിനിമ ഇതിനായി പ്രദര്‍ശിപ്പിക്കുന്നു.
സിനിമ കാണാന്‍ വരുന്നവരില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റിന്റെ മുഴുവന്‍ തുകയും സമാഹരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറാനാണ് തീരുമാനം.
18 ഞായറാഴ്ച്ച രാവിലെ 8 നാണ് ക്ലാസിക് തിയേറ്ററില്‍ സ്‌പെഷ്യല്‍ഷോ നടത്തുന്നത്.