മുസ്ലിം യൂത്ത്‌ലീഗ് യൂണിറ്റി ഡേ ആചരിച്ചു
തളിപ്പറമ്പ്: 78-ാം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് കപ്പാലം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റി ഡേ ആചരിച്ചു.
തളിപ്പറമ്പ് നഗരസഭ പോതുമാരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി മുഹമ്മദ് നിസാര്‍ പതാക ഉയര്‍ത്തി.
ശാഖ പ്രസിഡന്റ് എ.പി,നാസര്‍, സെക്രട്ടറി കെ.ഷാഫി, സഹഭാരവാഹികളായ പി.റാഫി, സി.പി.ഫാറൂഖ്, കെ.പി.ശാഹുല്‍, ശുഹൈല്‍, കുട്ടി കപ്പാലം, ഹംസ ബണ്ടെന്‍, റിയാസ്, മൊയ്തീന്‍, മുസ്തഫ എന്നിവര്‍ പങ്കെടുത്തു.