പോഷകസമൃദ്ധി മിഷന്‍ ഏകദിനപരിശീലനവും പോഷകതോട്ടം കിറ്റ് വിതരണവും
മാതമംഗലം: എരമം-കുറ്റൂര്‍ പഞ്ചായത്ത് കൃഷിഭവന്‍ പോഷക സമൃദ്ധി മിഷന്‍ പദ്ധതി പ്രകാരം ഏകദിന പരിശീലനവും പോഷക തോട്ടം കിറ്റ് വിതരണവും കുറ്റൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്നു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു.
പയ്യന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.രാഖി പദ്ധതി വിശദീകരണം നടത്തി.
കണ്ണൂര്‍ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തുളസി ചെങ്ങാട്ട് ക്ലാസെടുത്തു.
കുറ്റൂര്‍ പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സാമൂവല്‍ റോബര്‍ട്ട് ജഫാത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു.
പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
കൃഷി ഓഫീസര്‍ ടി. കൃഷ്ണപ്രസാദ് സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി. തമ്പാന്‍ നന്ദിയും പറഞ്ഞു.