വയോധികന്‍ തോട്ടില്‍ മരിച്ചനിലയില്‍

ചുള്ളിക്കര എരുമപ്പള്ളത്തെ
കരിയില്‍ വീട്ടില്‍ കെ.വി.ജോസഫാണ്(പാപ്പന്‍ ചേട്ടന്‍-99) മരിച്ചത്.

ചുള്ളിക്കര: വയോധികന്‍ തോട്ടില്‍ മരിച്ച നിലയില്‍.

കള്ളാര്‍ ചുള്ളിക്കര എരുമപ്പള്ളത്തെ കരിയില്‍ വീട്ടില്‍ കെ.വി.ജോസഫിനെയാണ്(പാപ്പന്‍ ചേട്ടന്‍-
99) വീട്ടിനടുത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

പറമ്പില്‍ അടക്ക പെറുക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ തോട്ടില്‍ വീണ് മരിച്ചതാതാവാനാണ് സാധ്യതയെന്ന് രാജപുരം പോലീസ് പറഞ്ഞു.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.

ഉടന്‍തന്നെ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

പരേതയായ മറിയമാണ് ഭാര്യ.

മക്കള്‍: ഡോ.സിസ്റ്റര്‍.ലിസി ജോസ് എഫ്.സി.സി(മലാവിയ, ആഫ്രിക്ക), റോസമ്മ(പുഞ്ചക്കര), ജോര്‍ജ്(അപ്പച്ചന്‍-തട്ടുമ്മല്‍), കെ.ജെ.ജെയിംസ്, ടോമി(തട്ടുമ്മല്‍), ജോണ്‍(ചുള്ളിക്കര).

മരുമക്കള്‍: പരേതനായ ഔസേപ്പച്ചന്‍ നെടുംപെട്ടില്‍(പുഞ്ചക്കര), ഗ്രേസി കൂനനാനിക്കല്‍(തട്ടുമ്മല്‍), ജസി മലയില്‍(മൂവാറ്റുപുഴ), മോളി വടക്കേതടത്തില്‍(തട്ടുമ്മല്‍), ഷൈല പുളിയംകുന്നേല്‍(ചുള്ളിക്കര).

മൃതദേഹം കാഞ്ഞങ്ങാട് ഗവ.ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

ശവസംസ്‌ക്കാരം പിന്നീട്.