ദേവീ ക്ഷേത്രനടയില്‍ ദീപാരാധനാ വേളയില്‍ പല്ലവി പാടിയിട്ട് വര്‍ഷം 47.
കണ്ണൂര്‍ രാജന്‍ എന്ന സംഗീത സംവിധായനെ മലയാളത്തിന് ചിരപരിചിതനാക്കിയ ഗാനങ്ങളാണ് പല്ലവി എന്ന ചിത്രത്തിന്റെ പ്രത്യേകത.
ദേവീക്ഷേത്രനടയില്‍ ദീപാരാധന വേളയില്‍, കണ്ണാലെ പാര് പുന്നാരെ മോനേ, കിനാവിന്റെ കടവില്‍ ഇളനീര് എന്നീ ഗാനങ്ങല്‍ ഇന്നും മലയാളിയെ മോഹിപ്പിക്കുന്നു.
പരത്തുള്ളി രവീന്ദ്രന്‍ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ രചിച്ച പല്ലവിയുടെ സംവിധായന്‍ ബി.കെ.പൊറ്റെക്കാട്ട്(ബാലകൃഷ്ണന്‍ പൊറ്റെക്കാട്ട്).
അനുഗ്രഹാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചത് ടി.പി.ഹരിദാസ്. എം.ജി.സോമന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ഈ സിനിമ 1977 ഫിബ്രവരി 25 നാണ് 47 വര്‍ഷംമുമ്പ് ഇതേ ദിവസം റിലീസ് ചെയ്തത്.
പി.എസ്.നിവാസാണ് ക്യാമറ, എഡിറ്റര്‍-വി.പി.കൃഷ്ണന്‍. സോമന്‍, വിന്‍സെന്റ്, ജയഭാരതി, ബഹദൂര്‍, രാജകോകില, ടി.ആര്‍.ഓമന, ലളിതശ്രീ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ജമ്മു പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.